ADVERTISEMENT

ന്യൂഡൽഹി∙ കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഒൻപതാമത്തെ ചർ‌ച്ചയും പരാജയം. ഇരുപക്ഷവും സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്നതോടെ, വിജ്ഞാൻ ഭവനിൽ 5 മണിക്കൂർ നീണ്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. പത്താം ചർച്ച 19ന് ഉച്ചയ്ക്ക് 12ന്. 

നിയമങ്ങൾ പിൻവലിക്കാനാവില്ലെന്നും കർഷകർക്ക് എതിർപ്പുള്ള വ്യവസ്ഥകളെല്ലാം ഭേദഗതി ചെയ്യാമെന്നും ചർച്ചയ്ക്കു തുടക്കമിട്ട കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. 3 നിയമങ്ങളും പിൻവലിക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ മാറ്റമില്ലെന്നും ഭേദഗതികൾ കൊണ്ടു കാര്യമില്ലെന്നും കർഷകർ തിരിച്ചടിച്ചു. വിളകളുടെ താങ്ങുവില തുടരുമെന്ന ഉറപ്പ് നൽകാൻ തയാറാണെന്ന കേന്ദ്രത്തിന്റെ വാഗ്ദാനവും കർഷകർ തള്ളി. താങ്ങുവില സംബന്ധിച്ച ചർച്ചയ്ക്കു മുൻപ് നിയമങ്ങൾ പിൻവലിക്കുമെന്ന ഉറപ്പ് ലഭിക്കണമെന്നു കർഷകർ വ്യക്തമാക്കി. 40 സംഘടനാ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നതിനു പകരം ഏതാനും പ്രതിനിധികളെ ഉൾപ്പെടുത്തി ചെറു സമിതിക്കു രൂപം നൽകണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കർഷകർ അംഗീകരിച്ചില്ല. 

ഹരിയാനയിലെ കർണാലിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പങ്കെടുക്കാനിരുന്ന യോഗം അലങ്കോലമാക്കിയതു തോമർ ചൂണ്ടിക്കാട്ടിയപ്പോൾ, ബിജെപി നേതാക്കൾ പ്രകോപിപ്പിച്ചതാണു കർഷക രോഷത്തിൽ കലാശിച്ചതെന്നു സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. ഖട്ടറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി. കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയൽ, സോംപ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 

English Summary: Union ministers ninth round of talks with protesting farmer unions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com