ADVERTISEMENT

ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മാറ്റിവയ്ക്കാമെന്നു മോദി സർക്കാർ തന്നെ പറയുമ്പോൾ അതിൽ കീഴടങ്ങലിന്റെ ധ്വനിയുണ്ട്. കർഷകരുമായി ചർച്ചയ്ക്കെന്നോണം തൽക്കാലത്തേക്കു നിയമങ്ങൾ മരവിപ്പിച്ചുകൂടേയെന്നു നേരത്തെ സുപ്രീം കോടതി ചോദിച്ചപ്പോൾ പറ്റില്ലെന്നു പറഞ്ഞ സർക്കാരാണ് ഇപ്പോൾ നിലപാടു മാറ്റുന്നത്.

പാർലമെന്റ് അടുത്ത കാലത്തു പാസാക്കിയതിൽ 3 കൃഷി നിയമങ്ങൾക്കു പുറമെ, പൗരത്വ നിയമ ഭേദഗതിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കാനുള്ള ഭരണഘടനാ ഭേദഗതിയും വിവാദമായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കി. എന്നാൽ 2019 ഡിസംബറിൽ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങൾക്ക് ഇനിയും അന്തിമ രൂപം നൽകിയിട്ടില്ല. ഇക്കാര്യത്തിൽ കോവിഡ് പ്രശ്നങ്ങൾക്കു ശേഷം നടപടിയുണ്ടാകുമെന്നാണു കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പൗരത്വ പ്രശ്നം പ്രതികൂല സാഹചര്യം സൃഷ്ടിക്കാമെന്ന ആശങ്ക ബിജെപിക്കുണ്ട്. കൃഷി നിയമങ്ങൾ സംരക്ഷിക്കാൻ പതിനെട്ടടവും പയറ്റിയ ശേഷമാണ് ഇപ്പോൾ സർക്കാരിന്റെ ചുവടുമാറ്റം സിഖുകാർ മുൻകൈയെടുത്ത് പല രാജ്യങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ വിഷയം രാജ്യാന്തരതലത്തിൽ ചർച്ചയായി.

Content Highlights: Farm laws; Central Govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com