ന്യൂഡൽഹി ∙ ചന്ദ്രയാൻ–3 ദൗ ത്യം 2022ൽ നടക്കുമെന്ന് ഐഎസ്ആർഒ തലവൻ കെ.ശിവൻ അറിയിച്ചു. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിൽ പദ്ധതികൾ വൈകിയതിനാലാണ് കഴിഞ്ഞ വർഷാവസാനം ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം 2022ലേക്കു മാറ്റിയത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗൻയാനും വൈകും. കഴിഞ്ഞ ഡിസംബറിലാണ് ഇതു ലക്ഷ്യമിട്ടിരുന്നത്. ചന്ദ്രയാൻ–3ൽ ഓർബിറ്റർ ഉണ്ടായിരിക്കില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് 2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാൻ–2ലെ വിക്രം ലാൻഡർ സെപ്റ്റംബർ 7ന് ചന്ദ്രോപരിതലത്തിൽ തകർന്നുവീണ് ദൗത്യം പരാജയപ്പെട്ടിരുന്നു.
Content Highlights: Chandrayaan 3 launch delayed