അയോധ്യയിൽ ഉയരുക ശ്രീറാം എയർപോർട്ട്

Flight
SHARE

ന്യൂഡൽഹി∙ അയോധ്യയിൽ നിർമിക്കുന്ന പുതിയ വിമാനത്താവളത്തിനു ‘മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്’എന്നു പേരിടുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി ബജറ്റിൽ 101 കോടി രൂപ നീക്കിവച്ചു.

അയോധ്യ വിമാനത്താവളത്തെ ഭാവിയിൽ രാജ്യാന്തരവിമാനത്താവളമായി വികസിപ്പിക്കും. ജേവാർ എയർപോർട്ടിൽ എയർ സ്ട്രിപ്പുകളുടെ എണ്ണം ആറാക്കി ഉയർത്തുമെന്നും ധനമന്ത്രി സുരേഷ് ഖന്ന പ്രഖ്യാപിച്ചു. അലിഗഡ്, മീററ്റ്, മൊറാദാബാദ് തുടങ്ങിയ നഗരങ്ങളെ വിമാനസർവീസുകളിലൂടെ ബന്ധിപ്പിക്കും. പുതിയ റോഡുകൾക്കായി 12,441 കോടി രൂപയും അറ്റകുറ്റപ്പണികൾക്കായി 4135 കോടി രൂപയുമാണു ബജറ്റിൽ നീക്കിവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA