ADVERTISEMENT

മുംബൈ,ബെംഗളൂരു∙ തനിക്കും സഹോദരിക്കുമെതിരായ കേസുകൾ മുംബൈയിൽ നിന്നു ഷിംലയിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി കങ്കണ റനൗട്ട് സുപ്രീംകോടതിയെ സമീപിച്ചു.

ശിവസേനാ നേതാക്കളുടെ വൈരാഗ്യം മൂലം മുംബൈയിൽ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുമെന്നും കേസുകളിൽ നീതി ലഭിക്കില്ലെന്നും ആരോപിച്ചു. 

ഗാനരചയിതാവ് ജാവേദ് അക്തർ കങ്കണയ്‌ക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ഉൾപ്പെടെ 3 കേസുകളാണു പരാമർശിച്ചിട്ടുള്ളത്.  ഇതിനിടെ, കർഷകരെ ‘ഭീകരർ’ എന്നു വിളിച്ച കേസിൽ കങ്കണയ്ക്കെതിരെയുള്ള നിയമനടപടി സ്റ്റേ ചെയ്യാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com