ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാർ ആശുപത്രികളിൽ ആഴ്ചയിൽ 4 ദിവസമെങ്കിലും കോവിഡ് വാക്സീൻ നൽകണമെന്ന് ആരോഗ്യമന്ത്രാലയം. 4–6 ദിവസമാണ് സർക്കാർ ആശുപത്രികളിൽ കുത്തിവയ്പിനു നിർദേശിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ അവരുടെ സൗകര്യം അനുസരിച്ച് 7 ദിവസവും 24 മണിക്കൂർ ആവശ്യമെങ്കിൽ കുത്തിവയ്പ് അനുവദിക്കും. മറ്റു സേവനങ്ങളെ ബാധിക്കാതെ വേണം ഇതെന്നും സർക്കാർ വ്യക്തമാക്കി. ചില ദിവസങ്ങളിൽ വാക്സീനെടുക്കുന്നവരുടെ എണ്ണം കുറയുന്നതിൽ കാര്യമില്ല. 20 ലക്ഷം പേർക്കു വരെ പ്രതിദിനം വാക്സീൻ നൽകാൻ ശേഷിയുണ്ട്. 

വാക്സീന് വില കുറയും

ആദ്യഘട്ടത്തിൽ കമ്പനികളിൽ നിന്നു വാക്സീൻ ലഭിച്ചതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇവ ലഭ്യമാക്കാനുള്ള ചർച്ചയിലാണ് ആരോഗ്യമന്ത്രാലയം നേരത്തെ ഡോസ് ഒന്നിന് 200 രൂപയ്ക്കാണ് കോവിഷീൽഡ് ലഭിച്ചിരുന്നതെങ്കിൽ വില 150 രൂപയ്ക്ക് താഴെയാക്കാനാണ് ശ്രമം.

വാക്സീൻ മൂലം മരണമില്ല

രാജ്യത്തു 40 പേർ വാക്സീൻ സ്വീകരിച്ചതിനു പിന്നാലെ മരിച്ചെങ്കിലും ആരുടേതും വാക്സീനെടുത്തതുകൊണ്ടാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. ഇക്കാര്യത്തിൽ അന്തിമ പരിശോധന നടത്തേണ്ട ദേശീയസമിതി ഓരോ മരണത്തിന്റെയും വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്.

ഭൂരിപക്ഷവും കോവിഷീൽഡ്

രാജ്യത്തു കോവിഡ് വാക്സീൻ സ്വീകരിച്ച 2.5 കോടിയിൽപരം ആളുകളിൽ ബഹുഭൂരിപക്ഷം സ്വീകരിച്ചതു സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സീൻ. 19 ലക്ഷം പേർ ഭാരത് ബയോടെക് നിർമിച്ച കോവാക്സീൻ കുത്തിവച്ചു. ഇതിൽ 311 പേർക്കു മാത്രമാണ് വിപരീതഫലം റിപ്പോർട്ട് ചെയ്തത്. 

ഇനി കോവാക്സീൻ സ്വീകരിക്കുന്നവർ പ്രത്യേക സമ്മതപത്രം നൽകേണ്ടതില്ല. ഇരുവാക്സീനുകളും ഒരേ രീതിയിലാകും നൽകുക.

English Summary: Health ministry guidelines in covid vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com