ADVERTISEMENT

ന്യൂഡൽഹി ∙ അസം മൂന്നാംഘട്ട തിരഞ്ഞെടുപ്പിനും ബംഗാൾ 3, 4 ഘട്ട തിരഞ്ഞെടുപ്പുകൾക്കും തമിഴ്നാട് തിരഞ്ഞെടുപ്പിനുമുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ചലച്ചിത്ര നടി കൂടിയായ ലോക്സഭാംഗം ലോക്കറ്റ് ചാറ്റർജി, നിശിത് പ്രമാണിക്, രാജ്യസഭാംഗം സ്വപൻ ദാസ് ഗുപ്ത എന്നിവരും ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്.

അസൻസോൾ എംപിയായ ബാബുൾ സുപ്രിയോ ടോളിഗഞ്ച് മണ്ഡലത്തിൽ മത്സരിക്കും. ലോക്കറ്റ്് ചാറ്റർജി ചുൻചുരയിലും സ്വപൻ ദാസ്ഗുപ്ത താരകേശ്വറിലും നിശിത് പ്രമാണിക് ദിൻഹട്ടയിലും മത്സരിക്കും.

കേന്ദ്ര സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരി അലിപുർദ്വാറിലും മമത സർക്കാരിൽ മന്ത്രിയായിരുന്ന രാജീബ് ബാനർജി ദോംജുരിലും മാറ്റുരയ്ക്കും. രബീന്ദ്രനാഥ് ഭട്ടാചാര്യയാണ് സിംഗൂരിൽ ബിജെപി സ്ഥാനാർഥി.

അടുത്തിടെ ബിജെപിയിൽ ചേർന്ന ചലച്ചിത്ര താരങ്ങളായ യശ്ദാസ്ഗുപ്ത (ചണ്ഡിത്തല), തനുശ്രീ ചക്രബർത്തി (ശ്യാംപുർ), പായൽ സർക്കാർ (പൂർവ ബെഹാല), അഞ്ജന ബസു (ദക്ഷിണ സോനാർപുർ) എന്നിവരും പട്ടികയിലുണ്ട്. അസമിലെ 17 സീറ്റുകളിലും ബംഗാളിലെ 27 സീറ്റുകളിലുമാണു മൂന്നാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 6നു നടക്കുന്നത്.

English Summary: BJP candidates for Assam, Bengal and Tamilnadu assembly elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com