ADVERTISEMENT

‘നിങ്ങളുടെ ശ്രദ്ധ ബംഗാളിലേക്കു ചുരുങ്ങുമ്പോൾ ഞങ്ങൾ ഡൽഹിയിലേക്കു പടരും’ എന്ന മട്ടിലാണ് ബിജെപിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജിയുടെ പുതിയ പ്രസംഗങ്ങൾ. മമത ഡൽഹിയിൽ കണ്ണുവച്ചു തുടങ്ങിയെന്നു സൂചിപ്പിക്കുന്ന വാക്കുകൾ.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ മമതയുടെ ശ്രദ്ധ ഡൽഹിയിലേക്കു നീളുമെന്നാണ് ബംഗാളിലെ ചർച്ച. ഡൽഹി വെല്ലുവിളി ഇടയ്ക്കിടെ മമത തിരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ ഉയർത്തുന്നതു വെറുതെയല്ല. കേന്ദ്രത്തിൽ ദുർബലമായ പ്രതിപക്ഷം ഒഴിച്ചിട്ടിരിക്കുന്ന ഇടം തനിക്കു കടന്നു ചെല്ലാൻ പാകമാണെന്ന സൂചനകൾ അതിലുണ്ട്.

ബംഗാളിൽ തൃണമൂൽ വീണ്ടും അധികാരത്തിലെത്തിയാലും ഇടയ്ക്കു വച്ചു മുഖ്യമന്ത്രി സ്ഥാനം വിശ്വസ്തനെ ഏൽപിച്ചു മമത ഡൽഹിയിൽനിന്നുള്ള പോരാട്ടങ്ങൾ ഏറ്റെടുക്കാൻ സാധ്യയുണ്ടെന്നു തൃണമൂൽ നേതാക്കൾ രഹസ്യമായി പറയും.

mamata-campaign
പരസ്യ പിന്തുണ: കൊല്‍ക്കത്ത കാളിഘട്ട് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തോടു ചേര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാല്‍പാദങ്ങളുടെ ചിത്രവുമായുള്ള പരസ്യ ബോര്‍ഡ്. ‘നിങ്ങള്‍ എന്തൊക്കെ തന്ത്രങ്ങള്‍ പ്രയോഗിച്ചാലും ദീദി തന്റെ സ്ലിപ്പര്‍ ചെരുപ്പുമായി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസിലെത്തും’ എന്നാണ് ബംഗാളി പരസ്യവാചകത്തിന്റെ ചുരുക്കം. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 ഇടതു ഭരണത്തിനെതിരെ മാറ്റം എന്ന മുദ്രാവാക്യം പ്രയോഗിച്ച് അധികാരം നേടിയ മമത ഇപ്പോൾ ആ വാക്ക് പ്രയോഗിക്കുന്നത് കേന്ദ്ര സർക്കാരിനെതിരെയാണ്. തിരഞ്ഞെടുപ്പൊന്നു ജയിച്ചോട്ടെ, ഡൽഹിയിലും മാറ്റം വരുത്തുന്നുണ്ട് എന്നൊക്കെയാണു പ്രസംഗം.

നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ഇപ്പോൾ ചിതറി നിൽക്കുന്ന പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്താൻ കഴിയുന്ന നേതാവായി മമത സ്വയം പ്രതിഷ്ഠിക്കുന്നുണ്ട്. മുൻപ് 23 പ്രതിപക്ഷ പാർട്ടികളെ ഒരേ വേദിയിലെത്തിച്ചു പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം മമത നടത്തിയിരുന്നു.

പക്ഷേ, ഡൽഹിയിലേക്കു നോക്കുന്ന മമതയുടെ പിന്നിൽ പാർട്ടി ഉരുക്കുകോട്ടയൊന്നുമല്ല. ബിജെപിയിലേക്കു നേതാക്കളുടെ ചോർച്ച നന്നായുണ്ട്.

 കടുപ്പക്കാരിയായ നേതാവിന്റെ ധീരതയോടെ മമത ഈ ചോർച്ചയെയും നേരിടുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com