ADVERTISEMENT

ന്യൂഡൽഹി ∙ കേസുകൾ അന്വേഷിക്കാനുള്ള പൊതു അനുമതി സംസ്ഥാനങ്ങൾ പിൻവലിക്കുന്നത് സിബിഐയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് പഴ്സനേൽ മന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതി.

പ്രശ്നം മറികടക്കാനെന്നോണം ആവശ്യമെങ്കിൽ നിയമഭേദഗതിയും സിബിഐക്കു കൂടുതൽ അധികാരം നൽകുന്നതും പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്തു.

കഴിഞ്ഞ 5 വർഷത്തിനിടെ കേരളമുൾപ്പെടെ 8 സംസ്ഥാനങ്ങളാണ് സിബിഐക്കുള്ള പൊതു അനുമതി പിൻവലിച്ചത്. ഇത് ബാങ്ക് തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി തുടങ്ങിയവ സംബന്ധിച്ച കേസുകൾ ഏറ്റെടുക്കുന്നതിനു തടസ്സമാകുന്നുവെന്ന് സമിതിയോടു സിബിഐ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആവശ്യമെങ്കിൽ നിയമം ഭേദഗതി ചെയ്യണമെന്ന ശുപാർശ.

1946 ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് (ഡിഎസ്പിഇ) നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് സിബിഐയുടെ പ്രവർത്തനം. സംസ്ഥാനങ്ങളുടെ അനുമതിയെക്കുറിച്ച് ഈ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാപരമെന്ന് സുപ്രീം കോടതി കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com