ADVERTISEMENT

മുംബൈ, ബെംഗളൂരു, ചെന്നൈ ∙ മഹാരാഷ്ട്രയിൽ 31,643 പേർക്കു കൂടി കോവിഡ്. 102 പേർ മരിച്ചു. മുംബൈയിൽ പുതിയതായി 5888 പേർ പോസിറ്റീവായി. കോവിഡ് കേസുകൾ ഉയർന്നതോടെ സ്വകാര്യ ആശുപത്രികളിൽ കിടക്കകൾക്കു ക്ഷാമവും തുടങ്ങി. കോവിഡിന്റെ ചെറിയ ലക്ഷണമുള്ളവർ പോലും ആശുപത്രികളെ അഭയം പ്രാപിക്കുന്നുമുണ്ട്.

കർണാടകയിൽ 2792 പേർ കൂടി പോസിറ്റീവ്. 16 മരണം. ബെംഗളൂരുവിൽ മാത്രം 1742 പേർ  പോസിറ്റീവായി. ഉഡുപ്പി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പോസിറ്റീവ് ആയവരുടെ എണ്ണം 863 ആയി ഉയർന്നു. കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രം ഇവിടെ 196 പേരാണു പോസിറ്റീവായത്. 

തമിഴ്നാട്ടിൽ ഇന്നലെ 2,279 പോസിറ്റീവ്. 14 മരണം.

Content Highlights: Maharashtra covid spike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com