ADVERTISEMENT
ന്യൂഡൽഹി ∙ മലയാള മനോരമയുടെ ഡൽഹി ചീഫ് ഓഫ് ബ്യൂറോയായി ജോമി തോമസ് ഇന്നു ചുമതലയേൽക്കും. 23 വർഷമായി ഡൽഹി ബ്യൂറോയിൽ പ്രവർത്തിക്കുന്ന ജോമി, രാഷ്ട്രീയം, നിയമം, സാമ്പത്തികകാര്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ ഒട്ടേറെ വാർത്തകൾ സംഭാവന ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ യുദ്ധവും (2001) യുഎൻ പൊതു സഭയും രാജ്യാന്തര ഉച്ചകോടികളും ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്തു. ചങ്ങനാശേരി തൃക്കൊടിത്താനം അമ്പാട്ട് പരേതരായ തോമസ് ജെ.അമ്പാട്ടിന്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: ലിസ് മാത്യു (ഡപ്യൂട്ടി പൊളിറ്റിക്കൽ എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്). മക്കൾ: അനസൂയ, ഗായത്രി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com