ADVERTISEMENT

ന്യൂ‍ഡൽഹി ∙ ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തർ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കാണാതായ സിആർപിഎഫ് ജവാൻ മാവോയിസ്റ്റുകളുടെ കസ്റ്റഡിയിൽ. സിആർപിഎഫ് ബസ്തർ ബറ്റാലിയനിൽ അംഗമായ ജമ്മു സ്വദേശി കോൺസ്റ്റബിൾ രാകേശ്വർ സിങ് മൻഹസിനെയാണു മാവോയിസ്റ്റുകൾ തടവിലാക്കിയത്. മൻഹസ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന പീപ്പിൾസ് ലിബറേഷൻ ഗറില ആർമി ഏരിയ കമാൻഡർ മധ്‌വി ഹിദ്മയുടെ ശബ്ദ സന്ദേശം സുരക്ഷാ സേനയ്ക്കു ലഭിച്ചു. 

ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷൽ ടാസ്ക് ഫോഴ്സ് എന്നിവയിലെ 22 സേനാംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ബസ്തറിലെ ജൊനഗുഡ ഗ്രാമത്തിലെ മലനിരകളിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ചെങ്കിലും മൻഹസിനെ കണ്ടെത്താനായിരുന്നില്ല. മൻഹസിനെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളുടെ ഭാഗത്തു വ്യാപക ആൾനാശമുണ്ടായിട്ടുണ്ടെന്നും മൃതദേഹങ്ങൾ 4 ട്രാക്ടറുകളിലാണ് അവർ കൊണ്ടുപോയതെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. 

മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നു ഛത്തീസ്ഗഡിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബാഗേൽ, സേനാ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സുരക്ഷാ സ്ഥിതി വിലയിരുത്തി. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരമർപ്പിച്ചു. 

English Summary: Mystery Caller Says Missing CRPF Jawan in Maoist Captivity, Wife Appeals For Safe Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com