ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ ഊർജിത നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. നിലവിലെ വാക്സിനേഷൻ പ്രക്രിയയിൽ പോരായ്മകൾ ഏറെയുണ്ടെന്നു പാർട്ടി വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി.
വാക്സീൻ സ്വീകരിക്കുന്നതിൽ ജനങ്ങളിൽ ഒരു വിഭാഗത്തിനുള്ള വിമുഖത നീക്കാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. ഈ പോരാട്ടത്തിൽ കേന്ദ്ര സർക്കാരിനു കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Congress demands strict measures to stop covid