ഉരുക്ക്, സിമന്റ്: വില കൂട്ടുന്നതിനെതിരെ ഗതാഗത മന്ത്രാലയം

HIGHLIGHTS
  • അടിക്കടിയുള്ള വർധനയെ കരിഞ്ചന്തയോട് ഉപമിച്ച് നിതിൻ ഗഡ്കരി
SHARE

ന്യൂഡൽഹി ∙ ഉരുക്ക്, സിമന്റ് കമ്പനികൾ തന്നിഷ്ടപ്രകാരം വില കൂട്ടുന്നതു നിയന്ത്രിക്കാൻ സമിതി രൂപീകരിക്കണമെന്നു ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ സമീപിക്കും. 

റോഡ്, പാലം നിർമാണത്തിനായാണ് രാജ്യത്തെ സ്റ്റീൽ, സിമന്റ് ഉൽപാദനത്തിന്റെ 40% ഉപയോഗിക്കുന്നത്. അടിക്കടിയുള്ള വിലക്കയറ്റം മൂലം സിന്തറ്റിക്, കോംപസിറ്റ് ഫൈബറുകൾ ഉൾപ്പെടെയുള്ള സമാന്തര ഉൽപന്നങ്ങൾ പരിഗണിക്കുകയാണെന്നു മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ഉരുക്ക്, സിമന്റ് വില ക്രമാതീതമായി വർധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മന്ത്രി. 

മിക്ക സ്റ്റീൽ കമ്പനികൾക്കും സ്വന്തമായി ഖനികളുണ്ടായിട്ടും വില ഇഷ്ടപ്രകാരം കൂട്ടുന്നത് കരിഞ്ചന്തയാണെന്ന് ഗഡ്കരി പറഞ്ഞിരുന്നു.

ഉരുക്കിന്റെയും സിമന്റിന്റെയും ഇറക്കുമതിച്ചുങ്കം, ബിറ്റുമെൻ ഇറക്കുമതിയുടെ നികുതി എന്നിവ ഒഴിവാക്കാനും വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

English Summary: Iron and cement price

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA