ADVERTISEMENT

ചെന്നൈ ∙ മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥിയുമായ നടൻ കമൽ ഹാസൻ വോട്ടെടുപ്പു ദിവസം മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്ബ്. 

പോളിങ് ബൂത്തിൽ കമൽ എത്തിയപ്പോൾ വിഡിയോ എടുക്കാൻ ശ്രമിച്ച സൺ ടിവി റിപ്പോർട്ടർ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാൻ ശ്രമിച്ചെന്നാണു പരാതി. കാലിനു ശസ്ത്രക്രിയ കഴിഞ്ഞതിനാലാണു കമൽ ഊന്നുവടി ഉപയോഗിക്കുന്നത്.

അദ്ദേഹം, വടി ഉയർത്തുന്ന ചിത്രം പ്രചരിച്ചെങ്കിലും ഇതിൽ റിപ്പോർട്ടറെ കാണുന്നില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഭാഗ്യത്തിനാണു റിപ്പോർട്ടർക്ക് അടികൊള്ളാത്തതെന്നാണു പ്രസ് ക്ലബിന്റെ വാദം.

English Summary: Kamal Hassan Allegedly Tried to Beat TV Reporter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com