ADVERTISEMENT

അലഹാബാദ് ∙ വാരാണസി കോടതിയുടെ ഉത്തരവിനെതിരെ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. കാശി വിശ്വനാഥ് ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവപി മസ്ജിദ് സംബന്ധിച്ച് ആർക്കിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പഠനം നടത്തണമെന്നായിരുന്നു വാരാണസി കോടതിയുടെ ഉത്തരവ്.

മുഗൾ ഭരണകാലത്ത് ക്ഷേത്രം ഭാഗികമായി തകർത്താണ് ഈ മസ്ജിദ് നിർമിച്ചതെന്നു കാട്ടി കീഴ്ക്കോടതിയിലുള്ള ഹർജിയുടെ സാധുത സംബന്ധിച്ച് ഹൈക്കോടതി വിധി പറയാനിരിക്കെ, കീഴ്ക്കോടതി ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബോർഡ് ചൂണ്ടിക്കാട്ടി.

English Summary: Sunni Waqf Board in High Court against Varanasi court order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com