ADVERTISEMENT

മുംബൈ ∙ കോവിഡ് പടർന്നുപിടിക്കുന്ന മഹാരാഷ്ട്രയിൽ ഇന്നു രാത്രി 8 മുതൽ 15 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 144 ഏർപ്പെടുത്തും. അവശ്യസാധന, സേവന മേഖലയ്ക്കു പുറത്തുള്ള എല്ലാ സ്ഥാപനങ്ങളും അടയ്ക്കും. അവശ്യ മേഖലയിലുള്ളവ രാവിലെ 7 മുതൽ രാത്രി 8 വരെ മാത്രം പ്രവർത്തിക്കും. 

ലോക്കൽ ട്രെയിൻ അടക്കം പൊതുഗതാഗത സംവിധാനം അവശ്യമേഖലയിലുള്ളവർക്കും അടിയന്തര യാത്രക്കാർക്കും മാത്രമായിരിക്കും. അനാവശ്യ യാത്രകൾ അനുവദിക്കില്ല. സംസ്ഥാനത്ത് ഇന്നലെ 60,212 പേർ പോസിറ്റീവായി. 281 പേർ മരിച്ചു. മലയാളികൾ ഏറെയുള്ള കല്യാൺ-ഡോംബിവ്‌ലി മേഖലയിൽ കോവിഡ് പടരുന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. തമിഴ്നാട്ടിൽ 6,984 പോസിറ്റീവ്. 18 മരണം. കർണാടകയിൽ 8778 പോസിറ്റീവ്. 67 മരണം.

English Summary: Curfew for 15 days in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com