ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ചികിത്സയ്ക്കു വേണ്ട ഓക്സിജന്റെ രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നീക്കം തുടങ്ങി. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ 50,000 ടൺ ഇറക്കുമതി ചെയ്യാനുള്ള ടെൻഡർ നടപടികളിലേക്കു സർക്കാർ കടന്നു. ഏപ്രിൽ 30 ആകുമ്പോൾ 6593 ടൺ ഓക്സിജൻ കോവിഡ് ചികിത്സയ്ക്കായി വേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രം. മഹാരാഷ്ട്രയിൽ ആവശ്യം ഇതിനകം ശേഷിക്കപ്പുറത്തായി. മധ്യപ്രദേശിൽ ആഭ്യന്തര ഉൽപാദനം തന്നെയില്ല. ഗുജറാത്ത്, കർണാടക, രാജസ്ഥാൻ തുടങ്ങിയ ഓക്സിജൻ ഉൽപാദക സംസ്ഥാനങ്ങളിലും ആവശ്യം ഏറി വരുന്നു. 

Content Highlights:  Covid: India to import Oxygen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com