ADVERTISEMENT

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം 398 പേർ മരിച്ചു.  63,729 പേർ ഇന്നലെ പോസിറ്റീവായി. സംസ്ഥാനത്ത് ഒാക്സിജൻ സിലിണ്ടറുകളുടെ ലഭ്യതക്കുറവു തുടരുകയാണ്. കോവിഡ് ബാധിതർക്ക് ഒാക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ ആശുപത്രികളിൽ മുൻകൂർ നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കണമെന്ന് ടാസ്ക് ഫോഴ്സ്, സർക്കാരിനോട് അഭ്യർഥിച്ചു.

ഡൽഹിയിൽ ഇന്നലെ മാത്രം 19,486 പേർ പോസിറ്റീവായി. 141 പേർ മരിച്ചു. ഡൽഹിയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ പ്രാബല്യത്തിൽ വന്നു. ഇന്നലെ രാത്രി 10ന് ആരംഭിച്ച കർഫ്യൂ തിങ്കളാഴ്ച രാവിലെ 6 വരെയാണ്.

കർണാടകയിൽ ബെംഗളൂരു ഉൾപ്പെടെ 8 നഗരങ്ങളിൽ പ്രഖ്യാപിച്ച രാത്രി കർഫ്യു 20നു ശേഷവും തുടരും. മറ്റു നഗരങ്ങളിലേക്കു കൂടി കർഫ്യു വ്യാപിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കൂടുതൽ നിയന്ത്രണങ്ങൾ 20ന് പ്രഖ്യാപിക്കും. കർണാടകയിൽ ഇന്നലെ 14,859 പേരാണ് പോസിറ്റീവായത്. 

English Summary: Covid Maharashtra update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com