പോളിങ് ദിനത്തിൽ ബംഗാളിൽ മോദി, ഷാ പ്രചാരണം

PTI5_23_2019_000463B
SHARE

കൊൽക്കത്ത ∙ ബംഗാളിലെ അഞ്ചാം ഘട്ട വോട്ടെടുപ്പു ദിനം മമത ബാനർജിക്കെതിരെ ആക്രമണമഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റു മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. ആദ്യ 4 ഘട്ടങ്ങളിലെ വോട്ടെടുപ്പിൽ തൃണമൂൽ തകർന്നടിഞ്ഞുവെന്നും തിര‍ഞ്ഞെടുപ്പിനു ശേഷം മമതയും മരുമകൻ അഭിഷേകും മാഞ്ഞുപോകുമെന്നും വിവിധ റാലികളിൽ മോദി പറഞ്ഞു. തോൽവി ഉറപ്പായ മമത ദേശീയതലത്തിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ്.

മൃതദേഹങ്ങളെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന പതിവ് അവർ ആവർത്തിക്കുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുളള യോഗങ്ങളില‍ൊന്നും മമത പങ്കെടുക്കാറില്ല – മോദി ആരോപിച്ചു. വിവിധ ജില്ലകളിൽ റോഡ് ഷോ നടത്തിയ അമിത് ഷാ, ബംഗാളിലേക്കുള്ള നുഴഞ്ഞു കയറ്റം തടയാൻ ബിജെപിക്കു മാത്രമേ കഴിയൂ എന്ന് അവകാശപ്പെട്ടു.

പോളിങ് സമാധാനപരം

അഞ്ചാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ആദ്യ കണക്കുകൾ പ്രകാരം 78.36% ആണ് പോളിങ്. കമർഹാട്ടിയിൽ ബിജെപി പോളിങ് ഏജന്റ് ബൂത്തിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. ബിജെപി സ്ഥാനാർഥിയുടെ വാഹന വ്യൂഹത്തിനു നേരെ കല്ലേറുണ്ടായി.സൗത്ത് 24 പർഗാനാസ് ജില്ലയിലെ ദെഗംഗ മണ്ഡലത്തിലെ ഒരു ബൂത്തിൽ കേന്ദ്രസേനകൾ വെടിയുതിർത്തതായി നാട്ടുകാർ പരാതിപ്പെട്ടു. ആരോപണം വാസ്തവവിരുദ്ധമാണെന്നു കേന്ദ്ര സേനാംഗങ്ങൾ പറഞ്ഞു.

ഏപ്രിൽ 26ന് ഏഴാം ഘട്ടം പോളിങ് നടക്കേണ്ട ജംഗിപുരിലെ ആർഎസ്പി സ്ഥാനാർഥി പ്രദീപ് നന്ദി കോവിഡ് ബാധിച്ചു മരിച്ചു. പോളിങ് മാറ്റിവച്ചു. ഏപ്രിൽ 22ന് ആറാം ഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണം തുടരുകയാണ്.

ഫോൺ ചോർത്തൽ ആരോപണവുമായി മമത 

കൊൽക്കത്ത ∙ തന്റെ ഫോൺ ചോർത്തുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരാതിപ്പെട്ടു. ചോർത്തലിനു പിന്നി‍ൽ കേന്ദ്ര ഏജൻസികളും ബിജെപിയുമാണെന്നും സിഐഡി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഗൽസിയിലെ തിരഞ്ഞെടുപ്പു റാലിയിൽ അവർ പ്രഖ്യാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA