ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്നുള്ള അടിയന്തര സാഹചര്യം നേരിടാൻ റെയിൽവേ തയാറാണെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ അറിയിച്ചു. 

കോവിഡ് ഐസലേഷൻ കോച്ചുകൾ ആവശ്യത്തിനനുസരിച്ചു സംസ്ഥാനങ്ങൾക്കു നൽകാൻ തയാറാണ്. ഭോപാൽ, ഡൽഹി, പഞ്ചാബ്, ജബൽപുർ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. 10 ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തി. 9 എണ്ണം ഓട്ടത്തിലാണ്.

നിലവിൽ റെയിൽവേയുടെ 70 ശതമാനം സർവീസുകളും നടത്തുന്നുണ്ട്. 1514 സ്പെഷൽ ട്രെയിനുകൾ, 5887 സബേർബൻ ട്രെയിനുകൾ, 28 ക്ലോൺ ട്രെയിനുകൾ, 984 പാസഞ്ചറുകൾ എന്നിവ സർവീസ് നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ശ്രമിക് ട്രെയിനുകളും ഓടിക്കും. ചരക്കു നീക്കത്തിൽ കഴിഞ്ഞ 24 വരെ 8882 കോടി രൂപ റെയിൽവേ വരുമാനമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com