ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ എൽഡിഎഫിനും ബംഗാളിൽ തൃണമൂലിനും അസമിൽ ബിജെപിക്കും ഭരണത്തുടർച്ചയെന്നു വിവിധ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. തമിഴ്നാട്ടിൽ വൻ ഭൂരിപക്ഷത്തോടെ ഡിഎംകെ മുന്നണിയും പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്–ബിജെപി സഖ്യവും അധികാരത്തിൽ വരുമെന്നും പറയുന്നു.

കേരളത്തിൽ എൽഡിഎഫ് 80 സീറ്റ് വരെ നേടുമെന്നു മിക്കവരും വിലയിരുത്തുമ്പോൾ ഇന്ത്യ ടുഡേ 104–120 സീറ്റും ടുഡേയ്സ് ചാണക്യ 102 സീറ്റും പറയുന്നു. വിവിധ ഏജൻസികളുടെ വിലയിരുത്തൽപ്രകാരം യുഡിഎഫിന് 66 സീറ്റ് വരെ കിട്ടിയേക്കാം; ബിജെപിക്ക് 3 വരെ.

ജൻ കി ബാത് ഒഴികെ എല്ലാവരും ബംഗാളിൽ തൃണമൂലിനു സാധ്യത കൽപിക്കുന്നു. ബിജെപിക്കു 100– 120 സീറ്റ് പ്രവചിക്കുന്നു. ഇടത്–കോൺഗ്രസ് സഖ്യം വൻ തകർച്ച നേരിട്ടേക്കും. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ– ബിജെപി സഖ്യം 50–60 സീറ്റിലൊതുങ്ങുമെന്നാണു പ്രവചനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com