ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പ്രാദേശികതലത്തിൽ രണ്ടാഴ്ചത്തേക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.

ഒരാഴ്ച തുടർച്ചയായി 10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ രാത്രി കർഫ്യൂ നടപ്പാക്കണം. ആശുപത്രികളിൽ ലഭ്യമായ കിടക്കകളിൽ 60 ശതമാനത്തിലധികം എണ്ണം കോവിഡ് ബാധിതരെ കൊണ്ട് നിറഞ്ഞാൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ മേയ് 31 വരെ നിയന്ത്രണങ്ങൾ തുടരും. മുഖ്യ പ്രാദേശിക നിയന്ത്രണങ്ങൾ ഇവ:

∙ വിവാഹച്ചടങ്ങുകളിൽ പരമാവധി 50 പേർ. സംസ്കാര ചടങ്ങുകളിൽ 20 പേർ.

∙ തിയറ്ററുകൾ, റെസ്റ്ററന്റുകൾ, ബാറുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, മത സ്ഥാപനങ്ങൾ എന്നിവ അടച്ചിടണം.

∙ സർക്കാർ, സ്വകാര്യ ഓഫിസുകളിൽ ഹാജർ നില പകുതിയാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com