ADVERTISEMENT

ന്യൂഡൽഹി ∙ അസമിൽ ബിജെപി ആധിപത്യം അരക്കിട്ടുറപ്പിച്ചു. കോ‍ൺഗ്രസിന് അദ്ഭുതമൊന്നും സൃഷ്ടിക്കാനായില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യത്തെ മലർത്തിയടിച്ച ബിജെപി സഖ്യം 79 സീറ്റുമായി ഭരണത്തുടർച്ച ഉറപ്പാക്കി. ആകെയുള്ള 126 മണ്ഡലങ്ങളിൽ കോൺഗ്രസ് സഖ്യം 46 സീറ്റ് നേടിയപ്പോൾ ഒരിടത്ത് സ്വതന്ത്രൻ ജയിച്ചു.

ബദ്റുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫുമായി കൈകോർത്ത് ബിജെപിവിരുദ്ധ ന്യൂനപക്ഷ വോട്ടുകൾ സ്വന്തമാക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടൽ പാളി. എതിർഭാഗത്ത് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്കു നേട്ടമുണ്ടാക്കി. കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച സിപിഎം ഒരു സീറ്റിൽ ഒതുങ്ങി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഏറ്റവുമധികം ആളിക്കത്തിയ അസമിൽ ഭരണം നിലനിർത്താൻ സാധിച്ചത്, നിയമത്തിന് അസമിലെ ജനങ്ങൾ നൽകുന്ന അംഗീകാരമായി വ്യാഖ്യാനിക്കാൻ ബിജെപിയെ സഹായിക്കും.

മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ധനമന്ത്രി ഹിമന്ത ബിശ്വ ശർമയും വിജയിച്ചതോടെ ആരു മുഖ്യമന്ത്രിയാകുമെന്ന ചോദ്യം ബിജെപി ക്യാംപിൽ ഉയർന്നിട്ടുണ്ട്. 

Content Highlights: Assam assembly election result: BJP wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com