ADVERTISEMENT

മുംബൈ ∙ എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി (84)യുടെ ജാമ്യാപേക്ഷയിൽ മറുപടി സമർപ്പിക്കാൻ എൻഐഎയോടു ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടു. ജയിലിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇൗ മാസം 15നകം റിപ്പോർട്ട് സമർപ്പിക്കാൻ മഹാരാഷ്ട്ര സർക്കാരിനോടും നിർദേശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായതു മുതൽ നവിമുംബൈയിലെ തലോജ ജയിലിലാണു സ്റ്റാൻ സ്വാമി. 

അതിനിടെ, ഇതേ കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ മലയാളി റോണ വിൽസനും ഷോമ സെന്നും തങ്ങൾക്കെതിരെയുള്ള കുറ്റാരോപണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിന്റെയും എൻഐഎയുടെയും അഭിപ്രായം തേടി.

റോണ വിൽസന്റെ ലാപ്ടോപ്പിൽ നുഴഞ്ഞുകയറി സ്ഥാപിച്ച രേഖകളാണ് അദ്ദേഹത്തിന്റെ അറസ്റ്റിനു കാരണമായതെന്ന യുഎസ് ഫൊറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ ചൂണ്ടിക്കാട്ടിയാണു കോടതിയെ സമീപിച്ചത്. 

English Summary: Stan Swamy case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com