‘ഒന്നും ചെയ്യാനായില്ല’; ഭർത്താവും അമ്മയും ചികിൽസ കിട്ടാതെ മരിച്ച കണ്ണീരോർമയിൽ അർച്ചന

Archana-Dutta
SHARE

ന്യൂഡൽഹി ∙ മതിയായ ചികിത്സ ലഭിക്കാതെ, ഒരു മണിക്കൂറിന്റെ ഇടവേളയിൽ ഭർത്താവിനെയും അമ്മയെയും നഷ്ടമായതിന്റെ വേദനയിലാണു ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ അർച്ചന ദത്ത.

പ്രതിഭ പാട്ടിൽ രാഷ്ട്രപതിയായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്ന അർച്ചനയുടെ ഭർത്താവ് എ.ആർ. ദത്തയും (68), അമ്മ ബാനി മുഖർജിയും (88) കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായിട്ടും നഗരത്തിലെ പ്രമുഖ ആശുപത്രികളിലൊന്നും ഇടം കിട്ടിയില്ല. ഒടുവിൽ മാളവ്യ നഗറിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം 27നുണ്ടായ അനുഭവങ്ങൾ ട്വിറ്ററിലാണ് അർച്ചന കുറിച്ചത്. 

പ്രതിരോധ മന്ത്രാലയത്തിന്റെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായിരുന്നു എ.ആർ. ദത്ത. ഇന്ത്യൻ ഇൻഫർമേഷൻ സർവീസസിൽ ഉദ്യോഗസ്ഥയായിരുന്ന അർച്ചന ദൂരദർശൻ ഡയറക്ടർ ജനറലായി 2014 ലാണു വിരമിച്ചത്.

English Summary: Archana Dutta loses family members due to covid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA