ADVERTISEMENT

കൊൽക്കത്ത ∙ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഹാജരാകണമെന്ന ഗവർണർ ജഗ്ദീപ് ധൻകറുടെ നിർദേശം അനുസരിച്ചെങ്കിലും ആവശ്യപ്പെട്ട രേഖകൾ കൊണ്ടുവരാൻ ബംഗാൾ ചീഫ് സെക്രട്ടറി വിസമ്മതിച്ചു. ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഗവർ‌ണർ റിപ്പോർട്ടുകൾ ഉടൻ അയയ്ക്കാൻ ആവശ്യപ്പെട്ടു.

നേരത്തേ ആഭ്യന്തര സെക്രട്ടറിയിൽനിന്നു റിപ്പോർട്ടൊന്നും ലഭിക്കാതെ വന്നപ്പോഴാണ് ഇന്നലെ ഏഴിനകം തന്നെ വന്നു കാണണമെന്നു ചീഫ് സെക്രട്ടറിയോടു നിർദേശിച്ചത്. ചീഫ് സെക്രട്ടറിയും ഡിജിപിയും 6 മണിയോടെ തന്നെ വന്നു കണ്ട വിവരവും വിഡിയോയും ഗവർണർ ട്വീറ്റ് ചെയ്തു.

English Summary: Bengal, chief secretary meet governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com