ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രി

India Politics
അസം മുഖ്യമന്ത്രിയായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട ഹിമന്ത ബിശ്വ ശർമ (മധ്യത്തിൽ) സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ (വലത്), ബിജെപി അസം അധ്യക്ഷൻ രഞ്ജിത് ദാസ് എന്നിവർക്കൊപ്പം.
SHARE

ന്യൂഡൽഹി ∙ അസമിൽ ഹിമന്ത ബിശ്വ ശർമ അടുത്ത മുഖ്യമന്ത്രി. ബിജെപി നിയമസഭാ കക്ഷി യോഗം ഹിമന്തയെ ഐകകണ്ഠ്യേന നേതാവായി തിരഞ്ഞെടുത്തതായി കേന്ദ്രനിരീക്ഷകനായ മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു.

സത്യപ്രതിജ്ഞ ഇന്നു 12ന്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സർബാനന്ദ സോനോവാളാണ് ഹിമന്തയുടെ പേരു നിർദേശിച്ചത്. ഇന്നലെ സോനോവാളിന്റെ വസതിയിൽ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ ഇരു നേതാക്കളും ചർച്ച നടത്തിയിരുന്നു.

സോനോവാൾ യോഗത്തിനു തൊട്ടു മുൻപ് ഗവർണറെ കണ്ട് രാജി നൽകി. ശനിയാഴ്ച രാത്രി ഡൽഹിയിൽ ഹിമന്തയും സോനോവാളും ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. അസമിലെ 126 അംഗ സഭയിൽ ബിജെപിക്ക് 60 അംഗങ്ങളുണ്ട്. സഖ്യകക്ഷികളായ അസം ഗണ പരിഷത്തിന് 9 സീറ്റും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് 6 സീറ്റും. ഭൂരിഭാഗം ബിജെപി എംഎ‍എൽഎമാരും ഹിമന്തയെ ആണ് പിന്തുണയ്ക്കുന്നത്.

കോൺഗ്രസ് വിട്ടു 2015ലാണു ഹിമന്ത ബിജെപിയിലെത്തിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎയുടെ ‘ട്രബിൾ ഷൂട്ടറാ’യി അറിയപ്പെടുന്ന ഹിമന്തയാണ് ഇത്തവണ വിജയത്തിനു ചുക്കാൻ പിടിച്ചതെന്നത് നറുക്കു വീഴാൻ കാരണമായി. സോനോവാളാകട്ടെ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് തുടക്കം മുതൽ നിശ്ശബ്ദത പാലിക്കുകയുമായിരുന്നു. അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിലുൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA