പുതുച്ചേരിയിൽ അംഗസംഖ്യ കൂട്ടി ബിജെപി; പദവികൾക്കു വിലപേശാൻ സാധ്യത

Puducherry
SHARE

ചെന്നൈ ∙ മൂന്നു ബിജെപി നേതാക്കളെ പുതുച്ചേരി നിയമസഭയിലേക്ക് കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തു. സ്വതന്ത്ര എംഎൽഎമാരിലൊരാൾ പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ 33 അംഗ സഭയിൽ പാർട്ടിക്കു 10 പേരുടെ പിന്തുണയായി. എൻഡിഎ സഖ്യത്തിലെ 10 അംഗങ്ങളുള്ള എൻആർ കോൺഗ്രസ് നേതാവ് എൻ.രംഗസാമി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സ്ഥാനമേറ്റിരുന്നു.

നാമനിർദേശം ചെയ്യപ്പെട്ട എംഎൽഎമാർക്കും പുതുച്ചേരിയിൽ വോട്ടവകാശമുണ്ട്. പുതിയ സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ബിജെപി അവകാശവാദമുന്നയിച്ചേക്കും. 

അതേസമയം, 2 സ്വതന്ത്ര എംഎൽഎമാർ കൂടി പിന്തുണ പ്രഖ്യാപിച്ചതായി ബിജെപി അവകാശപ്പെടുന്നു. ഇതോടെ, സ്വന്തം മുഖ്യമന്ത്രിയെ അവരോധിക്കാൻ പാർട്ടി ശ്രമിക്കുമെന്ന അഭ്യൂഹവും ശക്തമായി. മുഖ്യമന്ത്രി പദവിയെച്ചൊല്ലി തിരഞ്ഞെടുപ്പിനു മുൻപേ ബിജെപിയും എൻആർ കോൺഗ്രസും തമ്മിൽ തർക്കമുണ്ടായിരുന്നു.

 മുഖ്യമന്ത്രിയായതിനു പിന്നാലെ രംഗസാമി കോവിഡ് ചികിത്സയിലായതിനിടെയാണ് ബിജെപി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നത്. 

പുതുച്ചേരി

ആകെ അംഗങ്ങൾ: 33 (3 നാമനിർദേശം ഉൾപ്പെടെ)

എൻആർ കോൺഗ്രസ്: 10

ബിജെപി: 10

ഡിഎംകെ: 6

കോൺഗ്രസ്: 2

സ്വതന്ത്രർ: 5

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA