ADVERTISEMENT

ന്യൂഡൽഹി ∙ ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിംപിക് മെഡൽ ജേതാവ് സുശീൽകുമാറിനെ കോടതി‌ 4 ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഒരാൾകൂടി അറസ്റ്റിലായി.

കൊല്ലപ്പെട്ട സാഗർ ധൻകടിനെ മർദിക്കാൻ സുശീലിനൊപ്പമുണ്ടായിരുന്ന പ്രിൻസ് ദലാൽ മാപ്പുസാക്ഷിയാകാൻ തയാറാണെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. പ്രിൻസാണ് സുശീൽ മർദിക്കുന്ന വിഡിയോ എടുത്തത്. ഒളിവിലായിരുന്ന വിജേന്ദർ എന്ന ബിന്ദറിനെയാണ് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളും ഗുസ്തി പരിശീലകനും താരവുമാണ്. ഇതോടെ കേസിൽ അറസ്റ്റിലായവർ 9 ആയി. 

English Summary: Sushil Kumar's police custody extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com