ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതി വിമർശിക്കുന്നതിനു മുൻപേ വാക്സീൻ നയംമാറ്റം ആലോചിച്ചിരുന്നെന്നു കേന്ദ്ര സർക്കാർ. നയംമാറ്റം ചർച്ച ചെയ്യാൻ മേയ് 15നും 21നും പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നെന്നും വാക്സീൻ വിതരണത്തിനു പകരം മാർഗം ആലോചിക്കണമെന്നു നിർദേശിച്ചിരുന്നതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. സുപ്രീം കോടതിയുടെ കടുത്ത വിമർശനങ്ങൾക്കു പിന്നാലെയുള്ള നയംമാറ്റം കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് വിശദീകരണം. 

വാക്സീൻ വാങ്ങാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയ നടപടി മേയ് 1 മുതൽ വിലയിരുത്തുന്നുണ്ടെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. വി.കെ. പോളും പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പെട്ടെന്നുള്ള തീരുമാനം സാധ്യമല്ലെന്നും വിവിധ തലത്തിലുള്ള ആശയവിനിമയത്തിനു ശേഷമാണ് ഇപ്പോഴത്തെ മാറ്റമെന്നും പറഞ്ഞു.

സംസ്ഥാനങ്ങളുടെ ഫണ്ട് ലഭ്യത, വാക്സീൻ വാങ്ങുന്നതിലും എത്തിച്ചു വിതരണം ചെയ്യുന്നതിലുമുള്ള തടസ്സം തുടങ്ങിയ പ്രശ്നങ്ങൾ പല സംസ്ഥാനങ്ങളും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇവ വാക്സിനേഷന്റെ വേഗം കുറച്ചതായും വിലയിരുത്തി. ചെറുകിട സ്വകാര്യ ആശുപത്രികളും ഗ്രാമീണ മേഖലയിലെ സ്വകാര്യ ആശുപത്രികളും വാക്സീൻ കിട്ടാൻ ബുദ്ധിമുട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.

English Summary: Central government on vaccine policy change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com