ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ രണ്ടാം കോവിഡ് വ്യാപനം കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയം. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത മേയ് 7 ന് പ്രതിദിന കേസുകൾ 4.14 ലക്ഷമായിരുന്നെങ്കിൽ കഴിഞ്ഞ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത് 86,498 കേസുകൾ മാത്രം.  പ്രതിദിനം 100 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. മേയ് ആദ്യവാരം 531 ജില്ലകൾ ഈ പരിധിയിൽ വന്നിരുന്നെങ്കിൽ ഇപ്പോഴത് 209 ജില്ലകളായി.

കോവിഡ് പാരമ്യത്തിലെത്തിയ മേയ് ആദ്യവാരം ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ എണ്ണത്തിൽ നിന്ന് 65% വരെ കുറവുണ്ട്. നിലവിൽ 13.03 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്കും കഴിഞ്ഞ 5 ആഴ്ചയ്ക്കിടെ 70% വരെ കുറഞ്ഞു. ഇതേസമയം, രാജ്യത്തു വാക്സീൻ എടുത്തവരുടെ എണ്ണം 23.62 കോടിയായി.

English Summary: India covid cases update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com