കലക്ടർമാരോട് തമിഴ്നാട് ചീഫ് സെക്രട്ടറി ‘എനിക്ക് വിരുന്ന് വേണ്ട’

irai-anbu
ഇരൈ അൻപ്
SHARE

ചെന്നൈ ∙ സാമ്പത്തിക ഞെരുക്കത്തിനിടയിലും ആർഭാടം തുടരുന്ന സർക്കാരുകൾക്കും ഉദ്യോഗസ്ഥർക്കും തമിഴ്നാട് ചീഫ് സെക്രട്ടറി വി. ഇരൈ അൻപ് മാതൃകയായി. ജില്ലാ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ തനിക്കു ലളിതമായ ഭക്ഷണം ഒരുക്കിയാൽ മതിയെന്ന് അദ്ദേഹം കലക്ടർമാർക്കു നിർദേശം നൽകി. 2 പച്ചക്കറി വിഭവങ്ങളുള്ള ഊണ്, ലളിതമായ പ്രാതൽ എന്നിവയേ വേണ്ടൂ. 

അൻപതോളം പുസ്തകങ്ങളുടെ രചയിതാവു കൂടിയായ അദ്ദേഹം, ചീഫ് സെക്രട്ടറിയായതിനു പിന്നാലെ പുറത്തിറക്കിയ ആദ്യ ഉത്തരവും വാർത്തയായിരുന്നു. അതിഥികൾക്കു സർക്കാർ ചെലവിൽ സമ്മാനിക്കുന്ന പുസ്തകങ്ങളിൽ താനെഴുതിയവ ഉൾപ്പെടുത്തരുതെന്നും നിർദേശം ലംഘിച്ചാൽ നടപടിയെടുക്കുമെന്നുമായിരുന്നു അത്. വകുപ്പു മേധാവികൾ തന്റെ പുസ്തകം നൽകി പ്രീതിപ്പെടുത്താൻ ശ്രമിച്ചേക്കാമെന്ന ആശങ്കയെ തുടർന്നായിരുന്നു നിർദേശം.

English Summary: TN chief secretary Irai Anbu asks collectors to avoid luxurious arrangements

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA