ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ ഐടി ചട്ടങ്ങൾ നടപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്നു സമൂഹമാധ്യമ കമ്പനിയായ ട്വിറ്ററിന്റെ വിശദീകരണം. നിയമസംവിധാനങ്ങളുമായുള്ള ഏകോപനത്തിനു നോഡൽ ഓഫിസറെയും പരാതി പരിഹാരത്തിനായി റസിഡന്റ് ഗ്രീവൻസ് ഓഫിസറെയും കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. സ്ഥിരം നിയമനം ഉടൻ നടത്തും. ചീഫ് കംപ്ലയൻസ് ഓഫിസറെ തീരുമാനിക്കാനുള്ള അവസാന ഘട്ട ചർച്ചകൾ നടക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ വിവരങ്ങളും കൈമാറുമെന്നും കമ്പനി അധികൃതർ വിശദീകരിച്ചു.

ഐടി ഇന്റർമീഡിയറി ചട്ടം നടപ്പാക്കണമെന്നു ട്വിറ്ററിനു കേന്ദ്രസർക്കാർ ഏതാനും ദിവസം മുൻപ് അന്ത്യശാസനം നൽകിയിരുന്നു. വിഷയത്തിൽ കേന്ദ്രവുമായി കമ്പനി ഒത്തുതീർപ്പിന്റെ പാതയിലാണെന്നു വ്യക്തമാക്കുന്നതാണു പുതിയ വിശദീകരണങ്ങൾ.

English Summary: Twitter to comply with new IT rules; appoints nodal officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com