5 വയസ്സ് വരെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ട: കേന്ദ്രം

covid-child
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി ∙ 5 വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റ് (ഡിജിഎച്ച്എസ്) മാർഗരേഖയിറക്കി. 6 - 11 പ്രായക്കാർ മാസ്ക് ധരിക്കുന്നതാണ് നല്ലത്. 12 വയസ്സിനു മുകളിലുള്ളവർ നിർബന്ധമായി മാസ്ക് ധരിക്കണം. സാനിറ്റൈസർ ഉപയോഗം, കൈ കഴുകൽ എന്നിവ എല്ലാ കുട്ടികൾക്കും ബാധകമാണ്.

കുട്ടികൾക്കു റെംഡിസിവിർ കുത്തിവയ്പു നൽകുന്നതിനെയും ആരോഗ്യമന്ത്രാലയം വിലക്കുന്നു.  ഗുരുതര വൈറസ് ബാധയുള്ള കുട്ടികൾക്ക് ഡോക്ടറുടെ മേൽനോട്ടത്തിൽ സ്റ്റിറോയ്ഡ് നൽകാം.

English Summary: Masks not needed for kids aged 5 and below

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA