ADVERTISEMENT

ന്യൂഡൽഹി ∙ സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപങ്ങളിൽ 2019 മുതൽ കുറവുണ്ടെന്ന് ധനമന്ത്രാലയം ആവർത്തിച്ചു. 2020 ൽ ഇന്ത്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ വഴിയടക്കം നടത്തിയ നിക്ഷേപങ്ങൾ 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന (20,700 കോടി) വാർത്തകളോടു പ്രതികരിക്കുകയായിരുന്നു ധനമന്ത്രാലയം. 

കണക്കുകളിൽ വന്ന മാറ്റത്തെക്കുറിച്ചു കേന്ദ്രസർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. വ്യക്തിഗത നിക്ഷേപങ്ങളിൽ കുറവുണ്ടായെങ്കിലും ബോണ്ടുകൾ, സെക്യൂരിറ്റികൾ, മറ്റു ധനകാര്യ മാർഗങ്ങൾ എന്നിവയിലായിരുന്നു കൂടുതൽ നിക്ഷേപങ്ങളും. ഇവ കള്ളപ്പണ നിക്ഷേപമാണെന്നു തോന്നുന്നില്ലെന്നും ഇന്ത്യക്കാരും വിദേശ ഇന്ത്യക്കാരും സ്വിസ് ബാങ്കുകളിൽ മറ്റു രാജ്യങ്ങളിൽ നിന്ന് നിക്ഷേപിച്ചതിന്റെ കണക്കുകളില്ലെന്നും ധനമന്ത്രാലയം പറഞ്ഞു. ഇന്ത്യയിൽ കൂടുതൽ സ്വിസ് ബാങ്ക് ശാഖകൾ ആരംഭിച്ചതും ഇടപാടുകൾ വർധിച്ചതുമാകാം കാരണം.

English Summary: Central govt on Indians' funds in Swiss banks

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com