കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരമില്ല

INDIA-HEALTH-VIRUS
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാവില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പ്രകൃതി ദുരന്തങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ മാത്രമേ ദുരന്ത നിവാരണ നിയമത്തിൽ വ്യവസ്ഥയുള്ളൂവെന്നു കേന്ദ്രം സമർപ്പിച്ച 183 പേജ് സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല.

സർക്കാരിന്റെ നയതീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്നും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി കേന്ദ്രം ആവശ്യപ്പെട്ടു.

രാജ്യത്ത് ഇതുവരെയുള്ള കോവിഡ് മരണം 3.86 ലക്ഷമാണ്. 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചാൽ ദുരന്ത നിവാരണ ഫണ്ട് അതിനു മാത്രമേ തികയൂ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പ്രകൃതിദുരന്ത വേളകളിലെ സഹായവും സാധ്യമാകില്ല. കോവിഡിനു മാത്രം നഷ്ടപരിഹാരം നൽകുന്നത്, മറ്റു രോഗങ്ങൾ മൂലം മരിച്ചവരോടുള്ള അനീതിയാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകരായ ഗൗരവ് കുമാർ ബൻസലും റീപൽ കൻസലുമാണു കോടതിയെ സമീപിച്ചത്. ഹർജി കോടതി ഇന്നു പരിഗണിക്കും.

English Summary: No compensation for Covid death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS