രാജസ്ഥാൻ: സച്ചിനെ പൂട്ടാൻ സ്വതന്ത്രരെ ഇറക്കി ഗെലോട്ട്

Ashok-Gehlot-and-Sachin-Pilot
അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്
SHARE

ന്യൂഡൽഹി ∙ രാജസ്ഥാനിൽ യുവനേതാവ് സച്ചിൻ പൈലറ്റിനെ ഒതുക്കാൻ ഭരണമുന്നണിയിലെ ഒരു വിഭാഗം എംഎൽഎമാർ രംഗത്ത്. 2019 ൽ ബിഎസ്പിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന 6 എംഎൽഎമാരും ഗെലോട്ട് സർക്കാരിനെ പിന്തുണയ്ക്കുന്ന 13 സ്വതന്ത്ര എംഎൽഎമാരും മന്ത്രിസഭയിൽ ഇടം തേടി അണിയറ നീക്കം സജീവമാക്കി. ഇവർ നാളെ ജയ്പുരിൽ യോഗം ചേരും. 

മന്ത്രിസഭാ വികസനത്തിൽ സച്ചിന്റെ അനുയായികളെ പരിഗണിക്കരുതെന്നും പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്ന തങ്ങൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ വർഷം ഗെലോട്ടിനെതിരെ സച്ചിൻ വിമത നീക്കം നടത്തിയപ്പോൾ, സർക്കാരിനെ രക്ഷിച്ചതു തങ്ങളാണെന്നും ഇവർ വാദിക്കുന്നു. 

ഭരണത്തിൽ സ്വാധീനമുറപ്പിക്കുന്നതിന് അനുയായികളെ മന്ത്രിമാരാക്കാൻ ഹൈക്കമാൻഡിനു മേൽ സച്ചിൻ സമ്മർദം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ. സംസ്ഥാന രാഷ്ട്രീയത്തിൽ എതിരാളിയായ സച്ചിൻ മന്ത്രിസഭയിൽ പിടിമുറുക്കുന്നതു തടയാൻ ഗെലോട്ട് മെനഞ്ഞ തന്ത്രമാണ് എംഎൽഎമാരുടെ ആവശ്യം എന്ന സൂചന ശക്തം.

English Summary: Ashok Gehlot, Sachin Pilot infight in Rajasthan Congress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA