12 –ാം ക്ലാസ് ഫലം: തൃപ്തരല്ലാത്തവർക്ക് പരീക്ഷ ഓഗസ്റ്റിൽ

SHARE

ന്യൂഡൽഹി ∙ 12–ാം ക്ലാസ് മൂല്യനിർണയ മാനദണ്ഡങ്ങളിൽ അതൃപ്തിയുള്ളവർക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നുമിടയിൽ പ്രധാന വിഷയങ്ങൾക്കു മാത്രമായി നേരിട്ടുള്ള എഴുത്തുപരീക്ഷ നടത്തുമെന്നു സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. ഇവർക്ക് ഈ ഫലമായിരിക്കും അന്തിമം. സമാന രീതിയിൽ സെപ്റ്റംബർ ഒന്നിനു മുൻപ് ഐഎസ്‌സി 12–ാം ക്ലാസ് പരീക്ഷ നടത്തുമെന്നു സിഐഎസ്‌സിഇയും അറിയിച്ചു. 

ഇരു ബോർഡുകളും പരീക്ഷയ്ക്കു പകരമുള്ള മൂല്യനിർണയ രീതി അനുസരിച്ചുള്ള ഫലപ്രഖ്യാപനം ജൂലൈ 31നു മുൻപു നടത്തും. പരാതിപരിഹാര സംവിധാനവും ഉണ്ടാകും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി വി‍‍ജ്ഞാപനം പുതുക്കിയതായി ഇരു ബോർഡുകളും കോടതിയിൽ വ്യക്തമാക്കി.

ഫലത്തിൽ തൃപ്തരല്ലാത്തവർക്ക് പരീക്ഷയ്ക്കായി ഓൺലൈൻ റജിസ്ട്രേഷൻ സൗകര്യമൊരുക്കും. പ്രൈവറ്റ് വിദ്യാർഥികൾക്കും കംപാർട്മെന്റ് പരീക്ഷ രണ്ടാം തവണ എഴുതുന്നവർക്കും ഇതിനൊപ്പം പരീക്ഷ നടത്തുമെന്നു സിബിഎസ്ഇ അറിയിച്ചു.

Content Highlight: CBSE 12th exam result

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA