ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീർ മണ്ഡല പുനഃക്രമീകരണം സംബന്ധിച്ചു കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കണമോയെന്നു തീരുമാനിക്കാൻ കശ്മീർ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യം (പിഎജിഡി) ഇന്നു യോഗം ചേരും.

കശ്മീരിലെ രാഷ്ട്രീയ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകാനുള്ള ചർച്ചകൾക്കാണു 24നു 14 കക്ഷികളുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേർത്തിട്ടുള്ളതെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ജില്ലാ വികസന കൗൺസിലുകൾ രൂപീകരിച്ചെങ്കിലും പല കക്ഷികളുടെയും നിസ്സഹകരണം പ്രശ്നമായിട്ടുണ്ട്. മണ്ഡല പുനഃക്രമീകരണത്തിനുള്ള നടപടികളോടും പല പാർട്ടികളും സഹകരിക്കാത്ത സ്ഥിതിയാണ്. അതു മാറിയാൽ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പു സാധ്യമാവൂ. ജമ്മു കശ്മീരിനു സംസ്ഥാന പദവി തിരികെ നൽകുന്നത് ഉചിത സമയത്ത് പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

മണ്ഡല പുനഃക്രമീകരണം ഏതാനും മാസങ്ങൾക്കകം പൂർത്തിയാക്കാൻ സാധിച്ചാൽ അടുത്ത വർഷം തിരഞ്ഞെടുപ്പു നടത്താനാണ് ആലോചനയെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നാഷനൽ കോൺഫറൻസ് ഇന്നലെ യോഗം ചേർന്നെങ്കിലും 24ന്റെ യോഗത്തിൽ പങ്കെടുക്കണമോയെന്ന തീരുമാനം നേതൃത്വത്തിനു വിട്ടു. 

English Summary: Government of India meeting with kashmir parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com