ADVERTISEMENT

ന്യൂഡൽഹി ∙ ജാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎം – കോൺഗ്രസ് സഖ്യത്തിൽ അസ്വസ്ഥത പുകയുന്നു. മന്ത്രിസഭാ വികസനം സംബന്ധിച്ച ചർച്ചകൾക്കായി കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഹേമന്ത് സോറനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാൻ കഴിയാത്തതാണു കല്ലുകടിയായത്.

സോണിയയും രാഹുലുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ അദ്ദേഹത്തിന് 4 ദിവസം കാത്തിരുന്നിട്ടും അവസരം ലഭിച്ചില്ല. സോണിയ തിരക്കിലാണെന്ന മറുപടിയാണു ലഭിച്ചത്. ശനിയാഴ്ച അദ്ദേഹം മടങ്ങി. ജാർഖണ്ഡ് പിസിസി പ്രസിഡന്റും ധനമന്ത്രിയുമായ രാമേശ്വർ ഓറവും ചർച്ചകൾക്കായി എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയം ലഭിച്ചില്ല. ഇതിനിടെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സോണിയയെ കണ്ടതു ജെഎംഎമ്മിനെ ചൊടിപ്പിച്ചു.

അതേസമയം, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കോൺഗ്രസ്  പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മൂലം സോണിയ തിരക്കിലാണെന്നും ജാർഖണ്ഡിൽ പ്രശ്നങ്ങളില്ലെന്നുമാണു കോൺഗ്രസിന്റെ  വാദം.

English Summary: JMM - Congress issue in Jharkhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com