ADVERTISEMENT

മുംബൈ ∙ യൂറോപ്പിന്റെ പുതിയ വാക്സീൻ പാസ്പോർട്ട് പദ്ധതിയിൽ അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ അസ്ട്രാസെനക ഉണ്ടെങ്കിലും ഇന്ത്യയുടെ കോവിഷീൽഡ് ഇല്ല. 

അസ്ട്രാസെനക ലൈസൻസ് ഉപയോഗിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് ഇന്ത്യയ്ക്കു പുറത്തു വാക്സീവിരിയ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ (ഇഎംഎ) അംഗീകാരത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷിക്കാതിരുന്നതു കൊണ്ടാണ് കോവിഷീൽഡ് വാക്സീൻ പട്ടികയിൽ ഉൾപ്പെടാതിരുന്നത്.

അംഗീകൃത വാക്സീൻ സ്വീകരിച്ചവരെ യൂറോപ്പിലേക്കും പുറത്തേക്കും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണു വാക്സീൻ പാസ്പോർട്ട് പദ്ധതി.

English summary: Covishield excluded from EU vaccine passport

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com