ADVERTISEMENT

ന്യൂഡല്‍ഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ 30 കാബിനറ്റ് മന്ത്രിമാരാണുള്ളത്. സ്വതന്ത്ര ചുമതയുള്ള രണ്ട് സഹമന്ത്രിമാരും 45 സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. 

പ്രധാനമന്ത്രിയുടെ വകുപ്പുകള്‍

പഴ്‌സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും.

കാബിനറ്റ് മന്ത്രിമാര്‍ 30

∙രാജ്നാഥ് സിങ് – പ്രതിരോധം

∙അമിത് ഷാ – ആഭ്യന്തരം, സഹകരണം

∙നിതിൻ ഗഡ്കരി – റോഡ് ഗതാഗതം, ദേശീയപാതകൾ

∙നിർമല സീതാരാമൻ– ധനം, കമ്പനികാര്യം

∙നരേന്ദ്ര സിങ് തോമർ – കൃഷി

∙എസ്.ജയ്ശങ്കർ – വിദേശകാര്യം

∙അർജുൻ മുണ്ട – ആദിവാസി ക്ഷേമം

∙സ്മൃതി ഇറാനി – വനിതാ, ശിശുക്ഷേമം

∙പീയുഷ് ഗോയൽ – വാണിജ്യവും വ്യവസായവും, ടെക്സ്റ്റൈൽസ്,ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം

∙ധർമേന്ദ്ര പ്രധാൻ– വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം

∙പ്രഹ്ലാദ് ജോഷി – പാർലമെന്ററി കാര്യം, കൽക്കരി, ഖനി

∙നാരായൺ റാണെ– സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങൾ

∙സർബാനന്ദ സോനോവാൾ–തുറമുഖം,കപ്പൽ,ജലഗതാഗതം, ആയുഷ്

∙മുക്താർ അബ്ബാസ് നഖ്‌വി – ന്യൂനപക്ഷ ക്ഷേമം

∙ഡോ.വീരേന്ദ്രകുമാർ– സാമൂഹികനീതിയും ശാക്തീകരണവും

∙ഗിരിരാജ് സിങ് – ഗ്രാമവികസനം, പഞ്ചായത്തീരാജ്

∙ജ്യോതിരാതിദ്യ സിന്ധ്യ – വ്യോമയാനം

∙ആർ.സി.പി. സിങ്– ഉരുക്ക്

∙അശ്വിനി വൈഷ്ണവ് –  റെയിൽവേ, കമ്യൂണിക്കേഷൻസ്, ഐടി

∙പശുപതി കുമാർ പരസ് – ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ

∙ഗജേന്ദ്ര സിങ് ഷെഖാവത് – ജലശക്തി

∙കിരൺ റിജിജു – നിയമം, നീതിന്യായം

∙ആർ.കെ. സിങ് – ഊർജം, പാരമ്പര്യേതര ഊർജം

∙ഹർദീപ് സിങ് പുരി –  പെട്രോളിയം, പ്രകൃതിവാതകം, പാർപ്പിടം, നഗരവികസനം

∙മൻസുഖ് മാണ്ഡ‌വ്യ– ആരോഗ്യം, കുടുംബക്ഷേമം,വളം, രാസവസ്തുക്കൾ

∙ഭൂപേന്ദർ യാദവ് – പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം, തൊഴിൽ

∙ഡോ.മഹേന്ദ്ര നാഥ് പാണ്ഡെ– ഘനവ്യവസായങ്ങൾ

∙പുരുഷോത്തം രൂപാല – മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്

∙ജി.കിഷൻ റെഡ്ഡി – സാംസ്കാരികം, വിനോദസഞ്ചാരം,വടക്കുകിഴക്കൻ മേഖലാ വികസനം

∙അനുരാഗ് ഠാക്കൂർ – വാർത്താ വിതരണ– പ്രക്ഷേപണം,യുവജനകാര്യവും കായികവും

സഹമന്ത്രിമാർ (സ്വതന്ത്രചുമതല) – 2

∙റാവു ഇന്ദർജിത് സിങ് – സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണം, ആസൂത്രണം, കമ്പനികാര്യം

∙ഡോ.ജിതേന്ദ്ര സിങ് – ശാസ്ത്ര–സാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫിസ്, പഴ്സനേൽ, പൊതു പരാതിപരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം

സഹമന്ത്രിമാർ – 45

∙ശ്രീപദ് യശോ നായിക് - തുറമുഖം,കപ്പൽ,ജലഗതാഗതം,വിനോദസഞ്ചാരം

∙ഫഗൻസിങ് കുലസ്തെ – ഉരുക്ക്, ഗ്രാമവികസനം

∙പ്രഹ്ലാദ് സിങ് പട്ടേൽ – ജൽശക്തി, ഭക്ഷ്യസംസ്കരണം

∙അശ്വിനി കുമാർ ചൗബെ– ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം,പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം

∙അർജുൻ റാം മേഘ്‌വാൾ–പാർലമെന്ററി കാര്യം,സാംസ്കാരികം

∙ജനറൽ വി.കെ.സിങ്(റിട്ട)– റോഡ് ഗതാഗതം, ദേശീയപാത,വ്യോമയാനം

∙കൃഷൻ പാൽ ഗുജ്ജർ –ഊർജം, ഘനവ്യവസായങ്ങൾ

∙റാവുസാഹെബ് ധൻവെ– റെയിൽവേ,കൽക്കരി, ഘനി

∙രാംദാസ് അഠാവ്‌ലെ– സാമൂഹികനീതിയും ശാക്തീകരണവും

∙സാധ്വി നിരഞ്ജൻ ജ്യോതി – ഗ്രാമവികസനം,ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം

∙ഡോ . സഞ്ജീവ് കുമാർ ബല്യാൻ – മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്

∙നിത്യാനന്ദ് റായ് – ആഭ്യന്തരം

∙പങ്കജ് ചൗധരി – ധനം

∙അനുപ്രിയ സിങ് പട്ടേൽ – വാണിജ്യവും വ്യവസായവും

∙പ്രഫ. എസ്.പി.സിങ് ഭാഗെൽ – നീതി, നിയമം

‌∙രാജീവ് ചന്ദ്രശേഖർ – നൈപുണ്യവികസനം, സംരംഭകത്വം, ഐടി, ഇലക്ട്രോണിക്സ്

∙ശോഭ കരന്തലാജെ – കൃഷി

∙ഭാനു പ്രതാപ് സിങ് – സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങൾ

∙ദർശന വിക്രം ജർദോഷ്– ടെക്സ്റ്റൈൽസ്, റെയിൽവേ

∙വി.മുരളീധരൻ – വിദേശകാര്യം, പാർലമെന്ററികാര്യം

∙മീനാക്ഷി ലേഖി – വിദേശകാര്യം, സാംസ്കാരികം

∙സോംപ്രകാശ് – വാണിജ്യവും വ്യവസായവും

∙രേണുക സിങ് ശാരുദ  – ആദിവാസി ക്ഷേമം

∙രാമേശ്വർ തേലി – പെട്രോളിയം, പ്രകൃതിവാതകം, തൊഴിൽ

∙കൈലാഷ് ചൗധരി – കൃഷി

∙അന്നപൂർണ ദേവി – വിദ്യാഭ്യാസം

∙എ.നാരായണസ്വാമി – സാമൂഹികനീതിയും ശാക്തീകരണവും

∙കൗശൽ കിഷോർ– പാർപ്പിടം, നഗരവികസനം

∙അജയ് ഭട്ട് – പ്രതിരോധം,വിനോദസഞ്ചാരം

∙ബി.എൽ.വർമ – വടക്കുകിഴക്കൻ മേഖലയുടെ വികസനം, സഹകരണം

∙അജയ്കുമാർ – ആഭ്യന്തരം

∙ദേവുസിങ് ചൗഹാൻ – കമ്യൂണിക്കേഷൻസ്

∙ഭഗവന്ത് ഖുബ –   പാരമ്പര്യേതര ഊർജം, രാസവസ്തു, വളം

∙കപിൽ പാട്ടീൽ –പഞ്ചായത്തീ രാജ്

∙പ്രതിമ ഭൗമിക്– സാമൂഹികനീതിയും ശാക്തീകരണവും

∙ഡോ. സുഭാസ് സർക്കാർ –വിദ്യാഭ്യാസം

∙ഡോ. ഭഗവത് കരാഡ് – ധനം

∙ഡോ. രാജ്കുമാർ രഞ്ജൻ സിങ് – വിദേശകാര്യം, വിദ്യാഭ്യാസം

∙ഡോ. ഭാരതി പവാർ – ആരോഗ്യം, കുടുംബക്ഷേമം 

∙ബിശ്വേശ്വർ ടുഡു – ആദിവാസിക്ഷേമം,ജലശക്തി

∙ശന്തനു ഠാക്കൂർ – തുറമുഖം,കപ്പൽ,ജലഗതാഗതം

∙ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് – വനിതാ– ശിശുവികസനം, ആയുഷ്

∙ജോൺ ബാർല – ന്യൂനപക്ഷക്ഷേമം

∙ഡോ. എൽ. മുരുകൻ –  ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപാദനം, വാർത്താവിതരണ–പ്രക്ഷേപണം

∙നിഷിത് പ്രാമാണിക് –ആഭ്യന്തരം, യുവജനകാര്യവും കായികവും

English Summary: New cabinet ministers and their departments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com