ADVERTISEMENT

ചെന്നൈ ∙ രാഷ്ട്രീയം ലക്ഷ്യമിട്ട്, പാർട്ടിയുടെ രൂപത്തിലേക്കു മാറ്റിയ ആരാധക സംഘടന (രജനി മക്കൾ മൻട്രം) സൂപ്പർസ്റ്റാർ രജനീകാന്ത് പിരിച്ചുവിട്ടു. ഇതോടെ, രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം അദ്ദേഹം മാറ്റുമെന്ന പ്രചാരണത്തിന് അവസാനമായി. പോഷക സംഘടനകളും പിരിച്ചുവിട്ടു. ഇനി ഫാൻസ് അസോസിയേഷൻ ‘രജനി രസികർ നർപണി മൻട്രം’ എന്നാണ് അറിയപ്പെടുക. സേവന മേഖലകളിൽ രസികർ മൻട്രം പ്രവർത്തനം തുടരും. 

2 പതിറ്റാണ്ടു നീണ്ട ആലോചനയ്ക്കു ശേഷം 2017 ഡിസംബറിലാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. പിന്നാലെ, ഫാൻസ് അസോസിയേഷൻ മക്കൾ മൻട്രമാക്കി മാറ്റി. ജില്ലാ കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും രൂപീകരിച്ചു. 

എന്നാൽ, കഴിഞ്ഞ വർഷം ഡിസംബറിൽ ആരോഗ്യപ്രശ്നങ്ങളും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. എങ്കിലും മക്കൾ മൻട്രം പ്രവർത്തനം തുടർന്നതിനാൽ തീരുമാനം മാറുമെന്നാണ് ആരാധകർ കരുതിയിരുന്നത്. 

എന്നാൽ, യുഎസിൽ ആരോഗ്യപരിശോധന പൂർത്തിയാക്കി തിരികെയെത്തിയതിനു പിന്നാലെ രജനി മൻട്രം ജില്ലാ സെക്രട്ടറിമാരെ ചെന്നൈയിലേക്കു വിളിപ്പിച്ചു തീരുമാനം അറിയിക്കുകയായിരുന്നു. 

English Summary: Rajinikanth not to enter politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com