ചോർത്തൽ പേടിച്ച് ഫോൺ ക്യാമറ മറച്ചു; സ്വാതന്ത്ര്യം അപകടത്തിൽ: മമത ബാനർജി

Mamata Banerjee (Photo by Diptendu DUTTA / AFP)
മമതാ ബാനർജി (ഫയൽ ചിത്രം – Photo by Diptendu DUTTA / AFP)
SHARE

കൊൽക്കത്ത ∙ ചോർത്തൽ ഒഴിവാക്കാൻ തന്റെ മൊബൈൽ ഫോണിന്റെ ക്യാമറ മറച്ചുവച്ചിരിക്കുകയാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പെഗസസ് വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നും രാജ്യത്ത് സ്വാതന്ത്ര്യം അപകടത്തിലാണെന്നും ബിജെപിയാണ് ഇതിന് ഉത്തരവാദിയെന്നും അവർ പറഞ്ഞു.

ഫോൺ ചോർത്തൽ ഭീഷണി കാരണം ആരോടും സംസാരിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഡൽഹിയിലെയും ഒഡീഷയിലെയും മുഖ്യമന്ത്രിമാരോടും സംസാരിക്കാൻ പറ്റുന്നില്ല. കൊൽക്കത്തയിൽ ഇന്നലെ നടത്തിയ പ്രസംഗത്തിൽ മമത പറഞ്ഞു.

English Summary: Mamata Banerjee statement about phone tapping

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA