ADVERTISEMENT

ന്യൂഡൽഹി ∙ ട്രെയിനോടിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന യുട്യൂബ് വിഡിയോകൾക്കെതിരെ റെയിൽവേ മുന്നറിയിപ്പു നൽകി. ലോക്കോ പൈലറ്റുമാർ ട്രെയിൻ എൻജിനുള്ളിൽ നിന്നുള്ള വിഡിയോകൾ എടുക്കുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് എല്ലാ മേഖലാ ജനറൽ മാനേജർമാർക്കും നിർദേശം നൽകി.

വിഡിയോ കണ്ട് ആർക്കും ട്രെയിൻ ഓടിക്കാവുന്ന അവസ്ഥയുണ്ടാകുന്നെന്നു പരാതികളുയർന്ന സാഹചര്യത്തിലാണിത്. എന്നാൽ, വിഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് മറ്റു പലരും ആണെന്നാണ് ലോക്കോപൈലറ്റുമാർ പറയുന്നത്. ഇവ സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്യാൻ ആവശ്യപ്പെടുമെന്നു റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.

English Summary: Railway against taking video of driving train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com