ADVERTISEMENT

ന്യൂഡൽഹി ∙ മനുഷ്യാവകാശം ഉറപ്പാക്കിയുള്ള നിയന്ത്രണ മാർഗരേഖ നിലവിൽ വരുന്നതുവരെ രാജ്യങ്ങൾ നിരീക്ഷണ സോഫ്റ്റ്‍വെയറുകളുടെ കയറ്റുമതി നിർത്തിവയ്ക്കണമെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ ആവശ്യപ്പെട്ടു. പെഗസസ് ചാരസോഫ്റ്റ്‍വെയറിന്റെ സാന്നിധ്യം സംശയിച്ച ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയത് ആംനെസ്റ്റിയുടെ ലാബിലാണ്. 

പെഗസസ് റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്നലെ ആംനെസ്റ്റി പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. പെഗസസ് മറ്റ് രാജ്യങ്ങൾക്കു വിൽക്കാൻ ഇസ്രയേൽ പ്രതിരോധ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഇത് പിൻവലിക്കണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു.

Content Highlight: Pegasus, Amnesty International

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com