ADVERTISEMENT

കൊൽക്കത്ത ∙ അസം-മിസോറം തർക്കം ലഘൂകരിക്കുന്നതിനായി ഇരു സംസ്ഥാനങ്ങളും സംഘർഷവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചു. മിസോറം എംപിക്കെതിരെയുള്ള കേസ് പിൻവലിക്കാൻ അസം തീരുമാനിച്ചതിനു പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെയുള്ള കേസ് പിൻവലിക്കുമെന്ന് മിസോറമും അറിയിച്ചു.

അസം പൊലീസിനെതിരെ വധ ഭീഷണി നടത്തിയതിന് മിസോറമിന്റെ ഏക രാജ്യസഭാ എംപിയായ വൻലാൽവെനയ്ക്കെതിരെ അസം കേസെടുക്കുകയും പൊലീസിനെ ഡൽഹിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അസം മുഖ്യമന്ത്രിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നത്.

ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ ചർച്ച നടത്തിയിരുന്നു. പ്രകോപനപരമായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കരുതെന്നു മിസോറം മുഖ്യമന്ത്രി സൊറാംതാങ്ങ ജനങ്ങളോട് അഭ്യർഥിച്ചു.

അതിർത്തിത്തർക്കത്തെ തുടർന്ന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സേനകൾ നടത്തിയ വെടിവയ്പിൽ 6 പൊലീസുകാർ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിന് അയവുണ്ടായെങ്കിലും ഇരു സംസ്ഥാനങ്ങളിലെയും നൂറുകണക്കിനു പൊലീസുകാർ അതിർത്തിയിൽ നിന്ന് അൽപം പിന്മാറി ക്യാംപ് ചെയ്യുകയാണ്. ആറു കമ്പനി സിആർപിഎഫിനെയാണ് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.

English Summary: Mizoram withdraws cases against Assam Chief Minister on border disputes

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com