ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനുള്ള നടപടികൾ തുടങ്ങി. യുപി, പഞ്ചാബ് എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചു. ഡൽഹിയിലും സ്കൂളുകൾ വൈകാതെ തുറന്നേക്കും. 

ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ 9,10,11,12 ക്ലാസുകളാണു തുടങ്ങിയത്. കർണാടക, ബിഹാർ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും സ്കൂളുകൾ തുറന്നു. 

യുപിയിൽ സ്കൂളുകൾ ഈ മാസം 16 നും കോളജുകൾ സെപ്റ്റംബർ ഒന്നിനും തുറക്കാനാണു തീരുമാനം. ഡൽഹിയിൽ സ്കൂൾ തുറക്കാൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയെന്നും ഭൂരിഭാഗം പേരും അനുകൂലമായാണു പ്രതികരിച്ചതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 

Content Highlight: More states to open schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com