ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽനിന്ന് പെഗസസ് പട്ടികയിൽ ഉൾപ്പെട്ട 17 മാധ്യമപ്രവർത്തകർ സോഫ്റ്റ്‍വെയർ സ്രഷ്ടാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ ഫ്രാൻസിൽ പരാതി നൽകി. പാരിസിലെ സന്നദ്ധ സംഘടനായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് വിഷയം ഐക്യരാഷ്ട്ര സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തി. 

സ്വാതി ചതുർവേദി, സുശാന്ത് സിങ്, സിദ്ധാർഥ് വരദരാജൻ, എം.കെ വേണു, ശുഭ്രാംശു ചൗധരി എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള പരാതിക്കാർ. ജൂലൈ 20ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും ഫ്രഞ്ച്–മൊറോക്കൻ ഇരട്ടപൗരത്വമുള്ള 2 മാധ്യമപ്രവർത്തകരും ചേർന്നു പാരിസ് പ്രോസിക്യൂട്ടേഴ്സ് ഓഫിസിൽ നൽകിയ പരാതിക്കൊപ്പമാണ് പുതിയ പരാതികൾ പരിഗണിക്കുക.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുടെ നമ്പറും പെഗസസ് പട്ടികയിൽ ഉൾപ്പെട്ടതോടെ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആംനെസ്റ്റി ഇന്റർനാഷനലിന്റെ കണ്ടെത്തൽ ഫ്രഞ്ച് സർക്കാരിന്റെ സൈബർ ഏജൻസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

English Summary: Indian journalists file complaint in france in Pegasus issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com